How to know Fake ids in Facebook / orkut / twitter...etc  

Posted by Unknown

ഫേസ്ബുക്കിലെ വ്യാജ സുന്ദരികളെ തിരിച്ചറിയാം!!!!!!!!
ഫേസ്ബുക്കില്‍ സുന്ദരികളുടെ പ്രൊഫൈല്‍ കാണുമ്പോള്‍ ആദ്യം ഒന്ന് ക്ലിക്കുന്നവരാണ് മിക്ക ഫേസ്ബുക്ക് മാന്‍മാരും. സൗഹൃദാഭ്യര്‍ത്ഥന അയക്കലാവും രണ്ടാമത്തെ സ്റ്റെപ്പ്. എങ്കിലും ഒരു സംശയം മനസിലുണ്ടാവും. ലെവള് ഒറിജിനല്‍ തന്നെയാണോ എന്ന് !!

ഞങ്ങള്‍ക്കുമുണ്ടായിരുന്നു ആ സംശയം. ചില സുന്ദരികളുടെ പ്രൊഫൈല്‍ കണ്ടാല്‍ എത് കഠിന ഹൃദയനും റിക്വസ്റ്റ് അയച്ചുപോകും. അത്ര പെര്‍ഫെക്ടായിരിക്കും അതിന്റെ രൂപം. പ്രൊഫൈല്‍ കൊടുക്കുന്ന കാര്യത്തിലും പോസ്റ്റ് ചെയ്യുന്ന കാര്യത്തിലുമെല്ലാം ഒരു പെണ്‍സ്റ്റൈല്‍ കാണാം. ഇനി ഒരു റിക്വസ്റ്റ് അയച്ചാലോ ചിലപ്പോള്‍ പെട്ടെന്ന് തന്നെ ഇത്തരക്കാര്‍ അക്‌സെപ്റ്റ് ചെയ്യുകയും ചെയ്യും. നമ്മള്‍ പാവങ്ങള്‍ മിനകെട്ടിരുന്ന് ചാറ്റാനും കമന്റാനും തുടങ്ങുകയും ചെയ്യും. ഇനി മറ്റു ചിലരുണ്ട് കാണാന്‍ നല്ല സൗന്ദര്യമുള്ള പടം ഒക്കെ ആയിരിക്കും. റിക്വസ്റ്റ് അയച്ചാലോ അത് അക്‌സെപ്റ്റ് ചെയ്യുകയുമില്ല …… ഈ അവസരത്തിലാണ് ഫേസ് ബുകിന്റെ മെസ്സേജിംഗ് കടന്നു വരുന്നത് ആര്‍ക്കും പരസ്പരം എന്തും അയക്കാം … നമ്മള്‍ വിടുമോ ഫ്രണ്ട് അക്കിയില്ലേലും കുഴപ്പമില്ല .. ഒരു മെസ്സേജ് അയക്കും ….. മറുപടി മിക്കവാറും ലഭിക്കും കാരണം ആള്‍ വ്യജനാണല്ലോ ..പക്ഷെ ഉള്ളിലിന്റെയുള്ളില്‍ ഒരു മോഹം അപ്പോഴും ബാക്കിയുണ്ടാവും. ലെവള് വ്യാജനാണെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞെങ്കിലോയെന്ന്? ഗൂഗിളില്‍ ഫോട്ടോകള്‍ സര്‍ച്ച് ചെയ്യാനുള്ള സൗകര്യമുണ്ടല്ലോ. അത് ഉപയോഗിച്ച് നമുക്ക് വ്യാജന്‍മാരെ കണ്ടുപിടിക്കാന്‍ കഴിയും. എങ്ങനെയെന്നല്ലേ


ഒരു സുന്ദരി അവളുടെ പ്രൊഫൈല്‍ ഫോട്ടോ ആയി താഴെ കാണുന്ന പടമാണ് വച്ചിട്ടുള്ളത് എന്ന കരുതകു. ഇനി ഇത് ഒറിജിനല്‍
ആണോ എന്ന് എങ്ങനെ നമുക്ക് കണ്ടു പിടിക്കാം … ഈ പ്രൊഫൈല്‍ ഫോട്ടോ നോക്കാം.

പ്രൊഫൈല്‍ ഫോട്ടോയുടെ മുകളില്‍ വച്ച് മൗസ് റൈറ്റ് ബട്ടണ്‍ അമര്‍ത്തുക വരുന്ന മെനുവില്‍ നിന്നും copy image location സെലക്ട് ചെയ്യുക..ഇനി www.google .com എടുത്തു സെര്‍ച്ച് ടൈപ്പ് ഇമേജ് ആക്കുക … അവിടെ കാണുന്ന ക്യാമറ ഐക്കണ്‍ ക്ലിക്ക് ചെയ്തശേഷം ലിങ്ക് പെയ്സ്റ്റ് ചെയ്യുക … സെര്‍ച്ച് ബട്ടണ്‍ അമര്‍ത്തിയാല്‍ പതിവുപോലെ ഗൂഗിള്‍ പണിതുടങ്ങും. ഇനി കാണാം ആരുടേതാണീ ഫോട്ടോയെന്ന്…നെറ്റില്‍ ആ ഫോട്ടോ എവിടെയൊക്കെയുണ്ടോ അതെല്ലാം സര്‍ച്ചില്‍വരും. മോഷ്ടിച്ചതാണോ, സ്വന്തം ഫോട്ടോ ആണോ എന്ന് തിരിച്ചറിയാന്‍ എളുപ്പവുമാകും.എങ്ങനെയുണ്ട്
ഐഡിയ........................................

This entry was posted on 7:34 PM and is filed under , , , , , , , , . You can leave a response and follow any responses to this entry through the Subscribe to: Post Comments (Atom) .

0 comments

friendster counter